01:52am 12 July 2026
NEWS
വിയറ്റ്‌നാമിൽ സ്പീഡ് ബോട്ട് ദുരന്തം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും
11/07/2026  07:59 PM IST
nila
വിയറ്റ്‌നാമിൽ സ്പീഡ് ബോട്ട് ദുരന്തം: മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികളും

ഹാനോയ്: വിയറ്റ്‌നാമിലെ ഫുക്വോക് ദ്വീപിന് സമീപം ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെട്ടു. കൊട്ടാരക്കര സ്വദേശികളും വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമയുമായ എ.സി. തോമസും ഭാര്യ ലവ്‌നി തോമസുമാണ് ദുരന്തത്തിൽ മരിച്ചത്.

അപകടസമയത്ത് ബോട്ടിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും മൂന്ന് ക്രൂ അംഗങ്ങളും ഒരു അറ്റൻഡന്റും ഉണ്ടായിരുന്നു. ഇതിൽ 21 പേരെ രക്ഷപ്പെടുത്താനായതായി അധികൃതർ അറിയിച്ചു. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി പുറത്തുവിട്ട പട്ടികപ്രകാരം മരിച്ച 15 പേരിൽ രണ്ട് പേർ കേരളത്തിൽ നിന്നുള്ളവരും മൂന്ന് പേർ ആന്ധ്രപ്രദേശിൽ നിന്നുള്ളവരും പത്ത് പേർ തമിഴ്നാട്ടിൽ നിന്നുള്ളവരുമാണ്.

പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് സംഭവം. ഫുക്വോക് ദ്വീപിന് സമീപം കടൽ അതിശക്തമായി പ്രക്ഷുബ്ധമായതിനെ തുടർന്ന് സ്പീഡ് ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കരയിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ വച്ച് ബോട്ട് കീഴ്മേൽ മറിയുകയുമായിരുന്നു. ഓഷ്യൻ പേൾ ഐലൻഡ് കമ്പനി സർവീസ് നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും അപകടത്തിന് കാരണമായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img